// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
June  03, 2018   Sunday   12:07:39am

news



whatsapp

ലണ്ടന്‍: റമദാനില്‍ ദാനം ചെയ്യാന്‍ പുതിയ വഴി തേടുകയാണോ? ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിലുള്ള ഒരു മസ്ജിദ് നിങ്ങളുടെ സംഭാവനകൾ സ്വീകരിക്കാൻ തയ്യാറാണ് - ബിറ്റ്കോയിനിൽ.

കിഴക്കൻ ലണ്ടനിലെ ഡാൽസ്റ്റണിലുള്ള ഷാക്കൾവെൽ ലെയ്ൻ മസ്ജിദ് സംഭാവനകൾ കൊടുക്കുന്നവരുടെ എണ്ണം കൂട്ടാനും കറൻസി മാറ്റുന്നതിനുള്ള ഫീസ് കുറയ്ക്കാനും വേണ്ടി ബിറ്റ്കോയിനും മറ്റ് ക്രിപ്റ്റോകറൻസികളും സ്വീകരിക്കാൻ തീരുമാനിച്ചതായി മസ്ജിദിലെ നേതാക്കൾ പറഞ്ഞു. "ബിറ്റ്കോയിൻ അല്ലെങ്കിൽ ഇമയറി അക്കൌണ്ടുള്ളവര്‍ക്ക് ക്രിപ്റ്റോ കറൻസികൾ മാറ്റിയെടുക്കാൻ വളരെ ചെലവുള്ളതാകും. നേരിട്ട് ക്രിപ്റ്റോകറൻസികൾ സ്വീകരിക്കുന്നതു വഴി മസ്ജിദ് ഈ ഭാരം സ്വയം ഏറ്റെടുക്കുകയാണ്," പള്ളിക്ക് സാങ്കേതികവിദ്യകൾ സ്ഥാപിക്കാൻ സഹായിച്ച ബ്ലോക്ക്ച്ചെയിൻ കൺസൾട്ടന്റ് ലൂക്കാസ് മ്യൂസിയൽ പറഞ്ഞു.

"ചാരിറ്റിയുടെ അക്കൗണ്ടിലേക്ക് തുക ട്രാൻസ്ഫർ ചെയ്യാനായി ദാതാക്കൾക്ക് ഒന്ന് ക്ലിക്കു ചെയ്യുക മാത്രമേ വേണ്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന സംഭാവനകളെ കൂട്ടാനുള്ള പുതിയ ഒരു വഴിയാണ് ഇതുവഴി തുറക്കുന്നതു,” മ്യൂസിയൽ അഭിപ്രായപ്പെട്ടു.

ബിറ്റ്കോയിൻ ഇടപാടുകൾ ഇസ്ലാം നിയമപ്രകാരം അനുവദനീയമല്ലെന്ന് ഈജിപ്തിലെ ഗ്രാന്റ് മുഫ്തി പറഞ്ഞതായി വാര്‍ത്തകൾ ഇയ്യിടെ വന്നിട്ടുണ്ടെങ്കിലും, ഷാക്കൾവെൽ ഇമാം അബ്ദല്ലാ അദൈമി പള്ളിയുടെ തീരുമാനത്തെ പിന്താങ്ങി.

"ബിറ്റ്കോയിൻ മറ്റേതൊരു കറൻസിയേയും പോലെയാണ്. അത്... ഒരു കൂട്ടം ആളുകൾ ഇതിനകം സ്വീകരിച്ചിട്ടുമുണ്ട്. ഞങ്ങൾ അതിൽ വിനിമയം നടത്തുന്നില്ല. ഞങ്ങളുടേത് ഒരു ധർമ്മസ്ഥാപനമാണ്,” അദൈമി പറഞ്ഞു. ക്രിപ്റ്റോകറൻസികൾ സ്വീകരിക്കുന്ന ചുരുക്കം ചില പള്ളികളിൽ ഒന്നാണ് ഷാക്കൾവെല്ലിലേത്.

Comments


Page 1 of 0