ഈയുഗം ന്യൂസ് ബ്യൂറോ
April  30, 2018   Monday   06:30:50pm

newsനീല വെളിച്ചത്തിൽ കൂടുതല്‍ സമയം ചെലവഴിക്കുന്നവര്‍ക്ക് സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ എന്നിവ വരാനുള്ള സാദ്ധ്യത കൂടുതലാണെന്ന് കണ്ടെത്തി.

whatsapp

ലണ്ടന്‍: എൽ.ഇ.ഡി സ്ക്രീനിൽ നിന്നുളള "നീല വെളിച്ചവും" അര്‍ബുദവും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് ഗവേഷകരുടെ ഒരു സംഘം കണ്ടെത്തിയിരിക്കുന്നു. ബ്രിട്ടനിലെ എക്സ്റ്റർ സർവകലാശാലയിലെയും ബാഴ്സലോണ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിലെയും ഗവേഷകർ ഈ നിഗമനത്തിൽ എത്തിച്ചേരുന്നത് വീട്ടിനുള്ളിലുള്ളവർ കൃത്രിമ വെളിച്ചത്തിൽ ചെലവാക്കുന്ന സമയത്തെപ്പറ്റിയും അതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചും പഠിച്ച ശേഷമാണ്.

മാഡ്രിഡ്, ബാർസിലോണ എന്നീ നഗരങ്ങളിലെ തെരുവ് വിളക്കുകൾ പുറപ്പെടുവിക്കുന്ന കൃത്രിമ പ്രകാശത്തിന്റെ അളവുകളും അവര്‍ പഠനത്തിൽ വിലയിരുത്തി.

രണ്ട് നഗരങ്ങളിലും നടത്തിയ പഠനങ്ങൾ കാണിക്കുന്നത് നീല വെളിച്ചത്തിൽ കൂടുതല്‍ സമയം ചെലവഴിക്കുന്നവര്‍ക്ക് സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ എന്നിവ വരാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ്.

എൽ.ഇ.ഡി ലൈറ്റുകൾ പുറത്തു വിടുന്ന "നീല വെളിച്ചം" ഉറക്കത്തേയും ശരീരത്തിലെ ജൈവഘടികാര ക്രമത്തേയും ബാധിച്ച് ഹോർമോൺ അളവുകളെ സ്വാധീനിക്കുന്നുവെന്ന ഗവേഷകരുടെ കണ്ടെത്തലുകൾ എൻവയോൺമെന്റൽ ഹെൽത്ത് പേര്‍പസ്പെക്ടീവ് എന്ന മാസികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്തന, പ്രോസ്റ്റേറ്റ് അര്‍ബുദങ്ങൾ രണ്ടും ഹോർമോണുകളുമായി ബന്ധപ്പെട്ടതാണ്.