// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
April  29, 2018   Sunday   06:22:32pm

news



പ്രവാസി വനിതകളുടെ സാന്നിധ്യം കൊണ്ടും മികച്ച സംഘാടനം കൊണ്ടും പരിപാടി ശ്രദ്ധേയമായി.

whatsapp

ദോഹ: മൂന്ന് ദിവസമായി നടന്നുവരുന്ന എഫ്.സി.സി വനിതാവേദി കള്‍ച്ചറല്‍ ഫെസ്റ്റിനു പരിസമാപ്തി. വ്യക്തിഗത ഇനങ്ങളിലും, ഗ്രൂപ്പിനങ്ങളിലുമായി പതിനാലില്‍പ്പരം മല്‍സരങ്ങളിലായി നൂറില്‍ അധികം വനിതകള്‍ പങ്കെടുത്തു.

പ്രവാസി വനിതകളുടെ സാന്നിധ്യം കൊണ്ടും മികച്ച സംഘാടനം കൊണ്ടും പരിപാടി ശ്രദ്ധേയമായി. ദോഹയിലെ കലാ-സാഹിത്യ മേഖലയില്‍ പ്രശസ്തരായവര്‍ വിധികര്‍ത്താക്കളായെത്തി മല്‍സര ഫലം നിര്‍ണയിച്ചു.

വിജയികള്‍: കവിതാലാപനം മലയാളം - സ്വപ്ന നായര്‍ (ഒന്നാം സ്ഥാനം), ഷെര്‍മി തൗഫീഖ് (രണ്ടാം സ്ഥാനം), രാഗി വിജയകുമാര്‍ (മൂന്നാം സ്ഥാനം). കവിതാലാപനം ഇംഗ്ലീഷ്: ഫെബിന്‍ കുഞ്ഞബ്ദുല്ല (ഒന്നാം സ്ഥാനം), നുഫൈസ എം. ആര്‍ (രണ്ടാം സ്ഥാനം). കഥാപ്രസംഗം: ദയ (ഒന്നാം സ്ഥാനം), ഫരീദ ലുഖ്മാന്‍ (രണ്ടാം സ്ഥാനം), ഇലൈഹി സബീല (മൂന്നാം സ്ഥാനം). മാപ്പിളപ്പാട്ട്: തസ്ലീന ജലീല്‍ (ഒന്നാം സ്ഥാനം), ഷെര്‍മി തൗഫീഖ് (രണ്ടാം സ്ഥാനം), രാഗി വിജയകുമാര്‍ (മൂന്നാം സ്ഥാനം). ക്ലേ മോഡലിംഗ്: സാക്കി ജലീല്‍ (ഒന്നാം സ്ഥാനം), ജമീല മമ്മു (രണ്ടാം സ്ഥാനം), ഷംന ഷൗക്കത്ത് (മൂന്നാം സ്ഥാനം). മൈം: പാര്‍വതി സുധീഷ് & ടീം (ഒന്നാം സ്ഥാനം) ആരതി പ്രജീത് & ടീം (രണ്ടാം സ്ഥാനം), അമ്പിളി വിനോദ് & ടീം (മൂന്നാം സ്ഥാനം). മോണോ ആക്റ്റ്: ചിത്ര സത്യനാഥ് (ഒന്നാം സ്ഥാനം) ആരതി പ്രചീത് (രണ്ടാം സ്ഥാനം) നുഫൈസ എം.ആര്‍ (മൂന്നാം സ്ഥാനം). ഫ്ളവര്‍ മേക്കിംഗ്: ഫായിസ നുസ്റത്ത് (ഒന്നാം സ്ഥാനം) സാബിറ ഇ അബൂബക്കര്‍ (രണ്ടാം സ്ഥാനം) ബേബി മനോജ് (മൂന്നാം സ്ഥാനം). ലളിതഗാനം: സ്വപ്ന നായര്‍ (ഒന്നാം സ്ഥാനം), ഷെര്‍മി തൗഫീഖ് (രണ്ടാം സ്ഥാനം), സ്റ്റെഫി രാജ് (മൂന്നാം സ്ഥാനം). ബെസ്റ്റ് ഔട്ട് ഓഫ് വെയ്സ്റ്റ്: ഫൈറൂസ് (ഒന്നാം സ്ഥാനം), സാക്കി ജലീല്‍ (രണ്ടാം സ്ഥാനം), ബീന പ്രദീപ് (മൂന്നാം സ്ഥാനം). ഡ്രൊ & പെയ്ന്റ്: സന അബുലൈസ് (ഒന്നാം സ്ഥാനം), സമീഹ അബ്ദുസ്സമദ് (രണ്ടാം സ്ഥാനം), ശബ്നം ഹാഫിസ് (മൂന്നാം സ്ഥാനം). എക്സറ്റംമ്പര്‍ സ്പീച്ച് മലയാളം: ജോളി തോമസ് (ഒന്നാം സ്ഥാനം), ഇലൈഹി സബീല (രണ്ടാം സ്ഥാനം), സിജി മനോജ് (മൂന്നാം സ്ഥാനം). എക്സറ്റംമ്പര്‍ സ്പീച്ച് ഇംഗ്ലീഷ്: നുഫൈസ എം.ആര്‍ (ഒന്നാം സ്ഥാനം), നാരായണി കുമാര്‍ (രണ്ടാം സ്ഥാനം). നാടന്‍ പാട്ട്: സ്റ്റെഫി രാജ് & ടീം (ഒന്നാം സ്ഥാനം), ഷെജ്ല & ടീം (രണ്ടാം സ്ഥാനം), ദീപ അജയ് & ടീം (മൂന്നാം സ്ഥാനം). സ്‌കിറ്റ്: സ്റ്റെഫി രാജ് & ടീം (ഒന്നാം സ്ഥാനം), ഷീബാ അശോകന്‍ & ടീം (രണ്ടാം സ്ഥാനം). ഡിബേറ്റ്: നുഫൈസ എം ആര്‍ & ഇലാഹി സബീല (ഒന്നാം സ്ഥാനം), സിബി ജോസഫ് & ജയ്സിയ സുനീര്‍ (രണ്ടാം സ്ഥാനം), ഫഹീമ & സുമയ്യ മുനീര്‍ (മൂന്നാം സ്ഥാനം). ബെസ്റ്റ് ഡിബേറ്റേഴ്സ്: സിജി മനോജ് (ഒന്നാം സ്ഥാനം), സിബി ജോസഫ് (രണ്ടാം സ്ഥാനം), നുഫൈസ എം.ആര്‍ (മൂന്നാം സ്ഥാനം).

എഫ്.സി.സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കീഴിശ്ശേരിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടികള്‍ എഫ്.സി.സി വനിതാവേദി അംഗങ്ങളായ ശ്രീലേഖ ലിജു, സഫൂറ സലിം, സലീല മജീദ് , സുനില അബ്ദുള്‍ ജബ്ബാര്‍, നൗഫിറ ഹുസൈന്‍, സിന്ധു പ്രസാദ്, നസീഹ മജീദ്, ജംഷീല ഷമീം, വഹീദ, ബിന്ദു ഹരിദാസ്, നസ്റി താബിത്, റംഷിദ, സൗമി ഷൗക്കത്ത്, കമറുന്നീസ സിതാര, റിദ, സരിത, ഫൗസിയ മനാഫ് , റുഷിദ, നഹ്‌ല, ജസീല എന്നിവര്‍ നിയന്ത്രിച്ചു. എഫ്. സി. സി വനിതാ വേദി പ്രസിഡന്റ് അപര്‍ണ റെനീഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷെറി റസാഖ് നന്ദിയും പറഞ്ഞു

Comments


Page 1 of 0