// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
April  28, 2018   Saturday   02:03:42pm

news

വടക്കൻ പറവൂർ കൂട്ടുകാട് മോഹൻദാസിന് കൾച്ചറൽ ഫോറം എറണാകുളം ജില്ലാ ആക്ടിങ് പ്രസിഡന്റ് അഫ്സൽ അബ്ദുൽകരീം കാര്‍ഡ്‌ കൈമാറുന്നു. സ്റ്റേറ്റ് സെക്രട്ടറി മുഷ്‌താഖ്‌ ഹുസൈൻ, നോർക്ക സെൽ സെക്രട്ടറി മുഹമ്മദ് ഉവൈസ് എന്നിവർ സമീപം.



whatsapp

ദോഹ: കൾച്ചറൽ ഫോറം നടത്തിയ 'സഫലമാകണം ഈ പ്രവാസം' കാമ്പയിനോടനുബന്ധിച്ചു നോർക്ക കാർഡുകൾക്കു അപേക്ഷ നൽകിയ പ്രവാസികൾക്ക് കഴിഞ്ഞ ദിവസം നുഐജയിലെ കൾച്ചറൽ ഫോറം ആസ്ഥാനത്തു നടന്ന ചടങ്ങിൽ എറണാകുളം ജില്ലാ ആക്ടിങ് പ്രസിഡന്റ് അഫ്സൽ അബ്ദുൽകരീം തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു.

ചടങ്ങിൽ സ്റ്റേറ്റ് സെക്രട്ടറി മുഷ്താഖ് ഹുസൈൻ, നോർക്ക സെൽ സെക്രട്ടറി മുഹമ്മദ് ഉവൈസ് തുടങ്ങിയവർ പങ്കെടുത്തു.

Comments


Page 1 of 0