// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
April  28, 2018   Saturday   01:29:22pm

news



ലോകത്തിലെ ഏറ്റവും നീളംകൂടിയതും, ഭാരമുള്ളതും ആയ പെൻഗ്വിനുകളാണ് ചക്രവർത്തി ഇനത്തില്‍പ്പെട്ടവ.

whatsapp

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പെൻഗ്വിൻ ഡൈവ് - 32.2 മിനിറ്റ് നേരം വെള്ളത്തിന്നടിയിൽ - ശാസ്ത്രജ്ഞർ അന്റാർട്ടിക്കയിൽ റെക്കോര്‍ഡ്‌ ചെയ്തു. ഇതുവരെ റെക്കോര്‍ഡ്‌ ചെയ്തതിനേക്കാൾ അഞ്ച് മിനിറ്റ് കൂടുതലാണിത്. അന്റാർട്ടിക്കയിൽ മാത്രം കണ്ടുവരുന്ന ചക്രവർത്തി പെൻഗ്വിനുകൾ മികച്ച ഡൈവിംഗ് കഴിവുള്ളവരാണ്. ലോകത്തിലെ ഏറ്റവും നീളംകൂടിയതും, ഭാരമുള്ളതും ആയ പെൻഗ്വിനുകളാണ് ഇവർ. എത്ര തണുത്ത വെള്ളത്തിലും ചക്രവർത്തി പെൻഗ്വിനുകൾക്ക് 500 മീറ്റർ താഴേക്ക് ഡൈവ് ചെയ്യാൻ കഴിയും.

സാറ്റലൈറ്റ് ട്രാൻസ്മിറ്ററുകളുമായി 20 ചക്രവർത്തി പെൻഗ്വിനുകളെ 2013-ൽ ടാഗുചെയ്ത് നിരീക്ഷിച്ചിരിക്കുന്നതിനിടയിലാണ് ഈ റെക്കോർഡ് ഡൈവ് ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽ പെട്ടത്.

മറൈൻ പാരിസ്ഥിതി വിദഗ്ദ്ധ ഡോ. കിം ഗോയിറ്റസ് (ന്യൂസീലൻഡിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ ആന്റ് അറ്റ്മോസ്ഫിയറിക് റിസർച്ച്), ഡോ. ജെറാൾഡ് കൂയ്മാൻ (സ്ക്രിപസ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഓഷ്യാനോഗ്രഫി), ഡോ. ബ്രിജിറ്റ് മക്ഡൊണാൾഡ് (മോസ് ലാൻഡിംഗ് മറൈൻ ലാബ്രട്ടറീസ്) എന്നിവരാണു ഗവേഷക സംഘത്തിലെ അംഗങ്ങൾ. അവരുടെ കണ്ടെത്തലുകൾ ജേർണൽ ഓഫ് മറൈൻ ഇക്കോളജി പ്രോഗ്രസ് സീരീസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചക്രവർത്തി പെൻഗ്വിനുകൾ ഇതുവരെ വിചാരിച്ചതിൽ കൂടുതൽ സഞ്ചരിക്കുകയും, കൂടുതൽ നേരം ഡൈവ് ചെയ്യുന്നതായും ഗോയിറ്റ്സും സംഘവും കണ്ടെത്തി. പഠന കാലയളവിൽ പെൻഗ്വിനുകൾ 273 കിലോമീറ്റർ മുതൽ 9,000 കിലോമീറ്റർ വരെ യാത്ര ചെയ്യുകയും ദിവസം തോറും ഒരു മിനിറ്റ് മുതൽ 32.2 മിനിറ്റ് വരെ നീണ്ടുനിൽക്കുന്ന ഡൈവുകൾ നടത്തുന്നതായും സംഘം രേഖപ്പെടുത്തി.

Comments


Page 1 of 0